criminal

മല്ലപ്പള്ളി: കൈപ്പറ്റ മൂന്നോലി പാറക്കൽ സുകുമാരന്റെ മകൻ സുനിലിനെ (38) തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മല്ലപ്പള്ളി ആലുംമൂട്ടിൽ രാജേഷ് ജോർജ്ജ് (47) ആണ് പിടിയിലായത്. കൊലപാതക ശ്രമത്തിന് ശേഷം നാടുവിടാൻ ശ്രമിക്കുന്നതിനിടെ ചങ്ങനാശേരി മാമ്മൂട്ടിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കീഴ്വായ്പ്പൂര് പൊലീസ് ഇൻസ്‌പെക്ടർ സി.ടി. സജ്ഞയിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ ബി.എസ്. ആദർശ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.എച്ച് അൻസിം, കെ.എ.ഷാനവാസ്, സി.പി.ഒ ജോൺ സി. ശാമുവേൽ എന്നിവരടങ്ങുന്നസംഘം സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പേരിൽ മോഷണം, പിടിച്ചുപറി, സ്ത്രീകളെ അപമാനിക്കൽ, ആൾമാറാട്ടം തുടങ്ങിയ ഇരുപത്തി അഞ്ചിലധികം കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.