06-roof-cgnr-muncipality
നഗരസഭാ ഓഫീസ് കെട്ടിട​ത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി തകർന്നു വീണ നിലയിൽ.

ചെങ്ങന്നൂർ: നഗരസഭാ ഓഫീസ് കെട്ടിടം അപകട ഭീഷണിയിൽ. മേൽക്കൂരയിലെ കോൺക്രീറ്റ് പാളി തകർന്നു വീണു. കഴിഞ്ഞ ദിവസം രാവിലെ 8ന് ഓഫീസിലെ റവന്യൂ വിഭാഗം പ്രവർത്തിക്കുന്ന മുറിയിലെ കോൺക്രീറ്റ് പാളികളാണ് അടർന്നു വീണത്.വലിയ സിമന്റ് കട്ടകളായാണ് ഇവ നിലംപതിച്ചത്.എട്ട് ജീവനക്കാർ ജോലി ചെയ്യുന്ന ഈ മുറിയിൽ നഗരസഭ ലൈസൻസ് പുതുക്കുന്നതിന് ധാരാളം ആളുകളാണ് എത്തിയിരുന്നത്.ഓഫീസ് സമയം അല്ലാതായിരുന്നതിനാൽ അപകടം ഒഴിവായി.ഈ മുറി താത്കാലികമായി അടിച്ചിട്ട ശേഷം റവന്യൂ വിഭാഗം പ്രവർത്തനം വൈസ് ചെയർപേഴ്‌സണിന്റെ മുറിയലേക്ക് മാറ്റി.ഈ മുറി ചെറുതായതു മൂലം നികുതി,ലൈസൻസ് ഫീസ് എന്നിവ പുതുക്കാനെത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു.

കോൺഗ്രീറ്റ് പാളികൾ അടർന്ന നിലയിൽ

35വർഷം പഴക്കമുള്ള കെട്ടിട സമുച്ചയത്തിന്റെ രണ്ടാം നിലയിലാണ് നഗരസഭ ഓഫീസും കൗൺസിൽ ഹാളും,കൗൺസിലർമാരുടെ മുറികളും പ്രവർത്തിക്കുന്നത്.ഈ നിലയിലെ മേൽക്കൂരയുടെ വിവിധ ഭാഗങ്ങളിൽ കോൺക്രീറ്റു പാളികൾ അടർന്ന നിലയിലാണ്.എന്നാൽ തെർമോക്കോൾ ഉപയോഗിച്ചുള്ള സീലിംഗ് പാനലുകൾ മറച്ചതു മൂലം മേൽക്കൂരയിലെ വിള്ളലുകൾ പുറമേയ്ക്ക് കാണാൻ കഴിയുന്നില്ല. അതിനാൽ ഇത്തരം അപകടങ്ങൾ ഇനിയും ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.

-തകർന്നു വീണത് ഓഫീസ് റവന്യുവിഭാഗം കെട്ടിടം

-കെട്ടിടത്തിന് 35 വ‌‌ർഷത്തെ പഴക്കം

- വിള്ളലുകൾ പുറമേ കാണാനാകില്ല

ബലക്ഷയം പരിശോധിയ്ക്കും

ഓഫീസ് കെട്ടിടത്തിലെ മേൽക്കൂര മുഴുവൻ ഭാഗവും പരിശോധിക്കാൻ എൻജിനിയറിംഗ് വിഭാഗം നടപടിയെടുത്തു. കെട്ടിടത്തിന്റെ ബലക്ഷമതയും പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടു​ണ്ട്.