പത്തനംതിട്ട : ജില്ലയിലെ പെരുനാട് നെടുമണ്ണിൽ കാണാതായ 11കാരനെ മാവേലിക്കരയിൽ കണ്ടെത്തി.മൊബൈൽ ടവർ ലൊക്കേഷൻ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയിൽ അമ്മാവനൊപ്പമാണ് കുട്ടി ഉറങ്ങാൻ കിടന്നിരുന്നത്.പുലർച്ചെ 5.30മുതൽ കുട്ടിയെ കാണാതായെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടി വീട്ടിൽ നിന്ന് പോയപ്പോൾ തന്നെ അമ്മയുടെ സഹോദരന്റെ മൊബൈൽ ഫോൺ കൈയിൽ കരുതിയിരുന്നു. ഇതാണ് കുട്ടിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കുട്ടി വഴിയിൽ നിന്ന് ഒരു ഇരുചക്രവാഹന യാത്രക്കാരന്റെ സഹായത്തോടെ ബസ് ലഭിക്കുന്ന സ്ഥലം വരെ എത്തുകയും അവിടെ നിന്ന് സ്വകാര്യ ബസിൽ പത്തനംതിട്ടയിലേക്ക് പോവുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. പത്തനംതിട്ടയിൽ നിന്നാണ് മാവേലിക്കരയിലേക്ക് എത്തിയത്.രാവിലെ ഒമ്പതുമണിയോടെയാണ് മെബൈൽ ടവർ ലൊക്കേഷൻ സംബന്ധിച്ച സൂചനകൾ പൊലീസിന് കിട്ടിത്തുടങ്ങിയത്. തുടർന്ന് വിവരങ്ങൾ പിന്തുടർന്ന് പൊലീസ് സന്ദേശങ്ങൾ ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. മാവേലിക്കരയി

ലെത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവലിക്കരയിലെ അമ്മാവന്റെ വീട്ടിലേക്ക് പൊവുകയായിരന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.