മല്ലപ്പള്ളി.. കുന്നന്താനം എസ്.എൻ. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 33-ാം വാർഷിക സമ്മേളനം ഇന്ന് നടക്കും. സ്‌കൂൾ അങ്കണത്തിൽ വൈകിട്ട് 3ന് ആരംഭിക്കുന്ന പൊതുസമ്മേളനം ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് അജീഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. മുൻ മാനേജർ കെ.എസ്. ശ്രീധരപണിക്കരും, എസ്.എൻ.ഡി.പി.യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് മാനേജർ കെ.എം തമ്പിയും, ഹെഡ്മിസ്ട്രസ് കെ. സുഷമയും അറിയിച്ചു.