പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിലെ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭകളെ ആദരിക്കലും പുസ്തക പ്രകാശനവും ഏഴിന് രാവിലെ 9.30 മുതൽ മാർ ക്ളിമ്മീസ് ഹാളിൽ നടക്കും. കവി മനോജ് കുറൂർ ഉദ്ഘാടനം ചെയ്യും. ഡോ.അനു പി.ടി. അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ.മാത്യു പി.ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. വിനോദ് ഇളകൊള്ളൂർ എഴുതിയ എം.മുകുന്ദനൊപ്പം ഒരു സെൽഫി എന്ന നോവൽ മനോജ് കുറൂർ പ്രകാശനം ചെയ്യും.