മല്ലപ്പള്ളി: ഭാഷാ പണ്ഡിതൻ റവ.ജോർജ്ജ് മാത്തൻ അനുസ്മരണം 7ന് നടക്കും. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന തലവടി നിന്നും ആരംഭിക്കുന്ന ദീപശിഖാ റാലി വാടയ്ക്കൽ,വളഞ്ഞവട്ടം,മാവേലിക്കര,തുകലശേരി,കിടങ്ങന്നൂർ,കല്ലൂപ്പാറ, കൈപ്പറ്റ വഴി വൈകുന്നേരം 4ന് മല്ലപ്പള്ളിയിൽ എത്തും.വിവിധ സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വരുന്ന ജോർജ് മാത്തനച്ചന്റെ അർദ്ധകായ പ്രതിമയ്ക്കും ദീപശിഖ റാലിക്കും വൈകുന്നേരം മല്ലപ്പള്ളി ടൗണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.തുടർന്ന് മല്ലപ്പള്ളി ടൗണിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിന് ശേഷം സുവർണ ജൂബിലി ആഘോഷിക്കുന്ന ജോർജ്ജ് മാത്തൻ മെമ്മോറിയൽ മിഷൻ ആശുപത്രിയോട് ചേർന്നുള്ള ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളി അങ്കണത്തിൽ പ്രതിമ സ്ഥാപിച്ചശേഷം സമാപന ശുശ്രൂഷ ആരംഭിക്കും.