അടൂർ : ചേന്ദംനപള്ളി വിവേകാനന്ദാ ബാലാശ്രമത്തിലെ അന്തേവാസികളായ കുട്ടികളെ വാർഡർമാർ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലാശ്രമത്തിലേക്ക് മാർച്ച് നടത്തി. ഹൈസ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ചേന്ദംപള്ളിയിൽ നിന്നും ആശ്രമത്തിലേക്ക് തിരിയുന്ന പാതയുടെ തുടക്കത്തിൽ പൊലീസ് തടഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹർഷകുമാർ,ഏരിയാ സെക്രട്ടറി അഡ്വ.എസ്. മനോജ്,ആർ.നിസാം,മനു,അഖിൽ പെരിങ്ങനാട് ,ശ്രീനി എസ്.മണ്ണടി എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് അനസ് അദ്ധ്യക്ഷനായിരുന്നു. ഡി.വൈ.എസ്.പി ജവഹർ ജനാർഡിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മാർച്ച് തടഞ്ഞത്.