തിരുവല്ല: കിഴക്കൻ മുത്തൂർ റസിഡന്റ്‌സ് അസോസിയേഷന്റെയും ഇരമത്തൂർ യൂത്ത്മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക്ശേഷം 2.30 മുതൽ കിഴക്കൻ മുത്തൂർ ബഥനി അവന്യു ഓഡിറ്റോറിയത്തിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് നടത്തും. നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ ഉദ്ഘാടനം ചെയ്യും.