തിരുവല്ല: ജീവനക്കാരെ രണ്ടു തട്ടിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും പിൻവലിച്ച് എല്ലാ ജീവനക്കാർക്കും ഒരുപോലെ സ്റ്റാറ്റിയൂട്ടറി പെൻഷൻ പുന: സ്ഥാപിക്കണമെന്ന് തിരുവല്ലയിൽ നടന്ന ജോയിന്റ് കൗൺസിൽ തിരുവല്ല മേഖലാ സുവർണ ജൂബിലി സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ബി.ഗണേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രമേഷ്,സംസഥാന കമ്മിറ്റി അംഗംതുളസീധരൻ നായർ,ജില്ലാ പ്രസിഡണ്ട്മാത്യു വർഗീസ്,ജില്ലാ സെക്രട്ടറി എൻ അനിൽ,ജില്ലാ വൈസ് പ്രസിഡണ്ട് പി.എസ്.മനോജ് കുമാർ, കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡണ്ട് മഞ്ജു ഏബ്രഹാം എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു. ഭാരവാഹികളായി ബി.ഗണേഷ് കുമാർ (പ്രസിഡന്റ്), മഹേഷ്. ബി (സെക്രട്ടറി),ബിജു എസ് (ട്രഷറർ),സതീഷ് ചെട്ടിയാർ എന്നിവർ സംസാരിച്ചു.