കൊടുമൺ : ചന്ദനപ്പള്ളി സഹകരണ ബാങ്കിൽ കോടി കണക്കിന് രൂപയുടെ നിക്ഷേപക തട്ടിപ്പ് നടത്താൻ ഒത്താശ നൽകിയ സി.പി.എം നേതാക്കളുടെ പേരിൽ നടപടിയെടുക്കാത്തതിലും കൊടുമൺ ഫാർമേഴ്‌സ് സൊസൈറ്റിയുടെ നടപടികളിലും പ്രതിഷേധിച്ച് കോൺഗ്രസ് അങ്ങാടിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ പ്രതിഷേധ പദയാത്ര നടത്തും. യോഗം ബ്‌ളോക്ക് പ്രസിഡന്റ് അഡ്വ.ബിജു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ജി.ജോയി അദ്ധ്യക്ഷനായിരുന്നു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അങ്ങാടിക്കൽ വിജയകുമാർ,കെ.സുന്ദരേശൻ,ബിജു അങ്ങാടിക്കൽ,സുരേഷ് മുല്ലൂർ,പ്രകാശ് ടി.എന്നിവർ പ്രസംഗിച്ചു.