തിരുവല്ല : ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാദ്ധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 9 ന് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന എല്ലാ രോഗികൾക്കും സൗജന്യമായി രജിസ്‌ട്രേഷനും രോഗപരിശോധനയും നടത്തും. ഏത് വിഭാഗത്തിലെയും ഡോക്ടർമാരെയും സൗജന്യമായി കാണാമെന്ന് മാനേജർ റവ. ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0469 ​​- ​2703100, 2703101, 9495998426.