കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ സർപ്പക്കാവിൽ ആയില്യം പൂജ 8ന് രാവിലെ 10ന് നടക്കും. നാഗഊട്ട് ,നാഗപൂജ ,മഞ്ഞൾനീരാട്ട് , നൂറും പാലും ,കരിക്ക് അഭിഷേകം , നാഗപാട്ട് , പുള്ളുവപാട്ട് എന്നിവ നടക്കും. കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ, വിനീത് ഊരാളി എന്നിവർ കാർമ്മികത്വം വഹിക്കും .