പന്തളം: പന്തളം നഗരസഭയിലെ ടൗൺ മാസ്റ്റർ പ്ലാൻ കരട് അപാകതകൾ നിറഞ്ഞതും. ആശങ്ക ഉയർത്തുന്നതുമാണെന്നും ആരോപിച്ച് യു.ഡി.ഫ്. കൗൺസിലർമാർ നഗരസഭാ ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ.ആർ.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ പാർലമെന്ററി പാർട്ടി ലീഡർ എൻ.ജി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ എ.നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, എം.ജി.രമണൻ, ജി.അനിൽകുമാർ, അഡ്വ.കെ.എസ്.ശിവകുമാർ ,മഞ്ജു വിശ്വനാഥ്, ആ നി ജോൺ തുണ്ടിൽ, സുനിതാ വേണു എന്നിവർ പ്രസംഗിച്ചു. മാസ്റ്റർ പ്ലാൻ സംബന്ധിച്ച് മുനിസിപ്പൽ കൗൺസിലിൽ ചർച്ച നടത്തി അംഗീകാരം നേടാൻ ശ്രമിച്ചിട്ടില്ലെന്നാണ് ആരോപണം. 2020 ജനുവരി 14 ന് കരട് ഗസറ്റിൽ പ്രസിദ്ധീകരിച്ച വിവരം കൗൺസിൽ അംഗങ്ങളെ പോലും അറിയിക്കാതെ പരാതി നൽകാൻ 60 ദിവസം നൽകിയിട്ടും പരാതി നൽകാൻ 10 ദിവസം മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഇത് സംബന്ധിച്ച് കൗൺസിലിൽ ചർച്ചയ്ക്ക് വയ്ക്കുന്നത്