പത്തനംതിട്ട: ജില്ലയിൽ ഇത്തവണ 10,490 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ.ശാന്തമ്മ പറഞ്ഞു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഗവൺമെന്റ് സ്‌കൂളിൽ നിന്ന് 1305 കുട്ടികളും എയ്ഡഡ് സ്‌കൂളിൽ നിന്ന് 4959 കുട്ടികളും അൺഎയ്ഡഡ് സ്‌കൂളിൽ നിന്ന് 409 കുട്ടികളും പരീക്ഷ എഴുതും. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഗവൺമെന്റ് സ്‌കൂളിൽ നിന്ന് 263 കുട്ടികളും എയ്ഡഡ് സ്‌കൂളിൽ നിന്ന് 3487 കുട്ടികളും അൺഎയ്ഡഡ് സ്‌കൂളിൽ നിന്ന് 67 കുട്ടികളും പരീക്ഷ എഴുതും.
ജില്ലയിൽ ഐ.ഇ.ഡി 292, എസ്.സി 1993, എസ്.ടി 77 കുട്ടികളും പരീക്ഷ എഴുതും. തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും അധികം കുട്ടികൾ പരീക്ഷ എഴുതുന്നത് തിരുവല്ല എം.ജി.എം.എച്ച്.എസിലാണ് 350 പേർ. ഏറ്റവും കുറവ് അഴിയിടത്ത്ചിറ ജി.എച്ച്.എസിലാണ് മൂന്നുപേർ. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പരീക്ഷ എഴുതുന്നത് കോന്നി ആർ.വി.എച്ച്.എസിലാണ് 256 പേർ. ഏറ്റവും കുറവ് ചായലോട് സെന്റ്‌ജോർജ് എച്ച്എസിൽ. നാലുപേർ. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 104 പരീക്ഷാ സെന്ററുകളും തിരുവല്ലയിൽ 64 പരീക്ഷാ സെന്ററുകളുമാണുള്ളത്.