പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30ന് യൂണിയൻ ഓഡിറ്റോറിയത്തിൽ വനിതാ സംഘം പ്രസിഡന്റ് സുശീല ശശിയുടെ അദ്ധ്യക്ഷതയിൽ വനിതാദിനം ആചരിക്കും. വനിതാ സംഘം പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ,പ്രവർത്തകർ. മൈക്രോ ഫിനാൻസ് പ്രവർത്തകർ എന്നിവർ പങ്കെടുക്കണം.