പത്തനംതിട്ട : അഖിലേന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഒഫ് വർക്കിംഗ് വിമൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സ്ത്രീകളുടെ കൂലിയില്ലാ വേലയ്ക്ക് അംഗീകാരം നൽകുക,തുല്യ വേതനം ഉറപ്പാക്കുക,അതിക്രമങ്ങൾ തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.അനന്തഗോപൻ ധർണ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് അമൃതം ഗോകുലൻ അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് വുമൺസ് ജില്ലാ കൺവീനർ എം.ബി പ്രഭാവതി,വർക്കിംഗ് വുമൺസ് അംഗങ്ങളായ സതി വിജയൻ, ശരണ്യ എന്നിവർ സംസാരിച്ചു.