പന്തളം നഗരസഭയിൽ നികുതി പിരിവ് ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ വിവിധ സ്ഥലങ്ങളിൽ 2020 മാർച്ചിലെ പൊതു അവധി ദിവസങ്ങളിൽ കളക്ഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. വസ്തുനികുതി (പ്രോപ്പർട്ടി ടാക്‌സ്) കുടിശിക ഒറ്റത്തവണയായി അടയ്ക്കുന്നവർക്ക് പിഴപ്പലിശ ഒഴിവാക്കും. ഇൗ അവധി ദിവസങ്ങളിൽ നഗരസഭ ഓഫീസിലും വിവിധ നികുതികൾ, ലൈസൻസ് ഫീസ് എന്നിവ സ്വീകരിക്കും.