പന്തളം:​ കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ ഖജാൻജിയും മുൻ സെക്രട്ടറിയുമായ ആർ.പ്രകാശിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ക്ഷേത്ര പ്രസിഡന്റ് സി.വിനോദ്കുമാർ അദ്ധ്യക്ഷനായിരുന്നു. മുൻ ഭാരവാഹികളായ ഡി.പ്രകാശ്, മധുസൂദനക്കുറുപ്പ്, രവീന്ദ്രനാഥക്കുറുപ്പ്, സുജിത്ത് എം.കെ, പരമേശ്വരക്കുറുപ്പ്, ക്ഷേത്ര സെക്രട്ടറി ശ്രീകുമാർ പന്തളം എന്നിവർ സംസാരിച്ചു.