പന്തളം: അദ്ധ്യാപന രംഗത്ത് വേറിട്ട മാതൃകയാണ് ഡോ.മാലിനി. 28 വർഷമായി പന്തളം എൻഎസ്എസ് ട്രെയിനിംഗ് കോളേജിലെ അദ്ധ്യാപികയായ മാലിനി ഇപ്പോൾ പ്രിൻസിപ്പലാണ്. മനശാസ്ത്രപരമായി കുട്ടികളെ സമീപിച്ചുള്ള അദ്ധ്യാപനമാണ് ടീച്ചറെ ശ്രദ്ധേയയാക്കുന്നത്. ഗണിതത്തിലെ അടിസ്ഥാന കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ സമീപപ്രദേശങ്ങളിലെ സ്കൂളുകളിലും എത്താറുമുണ്ട് ടീച്ചർ.
പ്രകൃതിസംരക്ഷണം, ആരോഗ്യസംരക്ഷണം, മൂല്യങ്ങൾ,സ്ത്രീശാക്തീകരണം, ലഹരിവിരുദ്ധ പ്രചാരണം എന്നിവയ്ക്ക് നേതൃത്വം നൽകുന്നു.
കോളേജിലെ 16 അദ്ധ്യാപകരിൽ 14 പേരും സ്ത്രീകളാണ് . വിദ്യാർത്ഥികളിൽ 90 ശതമാനവും പെൺകുട്ടികളാണ് .സ്ത്രീയെന്നത് പരിമിതിയായി തോന്നിയിട്ടില്ലെന്ന് ടീച്ചർ പറയുന്നു. കോളേജിൽ വിമൻസ് സ്റ്റഡി യൂണിറ്റിന്റെ പ്രവർത്തനം ശക്തമാണ്. കേരള യൂണിവേഴ്‌സിറ്റിയുടെ റിസർച്ച് ഗൈഡാണ് ഡോ.മാലിനി.
റിസർച്ചിലും സ്റ്റാറ്റിസ്റ്റിക്‌സും റിസോഴ്‌സ് പേഴ്‌സണാണ്. പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള യൂണിവേഴ്‌സിറ്റിയുടെ പിജി ബോർഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽറ്റി എന്നിവയിൽ മെമ്പർ ആയിരുന്നു.
എസ് പി എഫ് ഇ ആർ ഡി ഏർപ്പെടുത്തിയ 2017ലെ ലിറ്റററി അവാർഡ് സി റ്റി ഇ ഇന്ത്യയുടെ 2018ലെ നാഷണൽ അവാർഡ് ഫോർ അക്കംബ്ലിഷ്ഡ് ടീച്ചർ എഡ്യൂക്കേറ്റർ, സി റ്റി ഇ എഫ് കേരളയുടെ 2020ലെ ടീച്ചർ എഡ്യക്കേറ്റർ ഓഫ് ദ ഇയർ എന്നീ അവാർഡുകളും ലഭിച്ചിട്ടുണ്ട്
ചാർട്ടേഡ് അക്കൗണ്ടന്റായ എം രാജഗോപാലാണ് ഭർത്താവ് .മകൾ ശ്രീപാർവതി ചെന്നൈയിൽ അസോസിയേറ്റ് അനലിസ്റ്റാണ്. മകൻ വിഷ്ണുശങ്കർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ബി എ ഇന്റർനാഷണൽ റിലേഷൻസിൽ പഠിക്കുന്നു