പന്തളം: പന്തളം എൻ.എസ്.എസ് ബോയിസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മങ്ങാരം ഇടത്തറ പുത്തൻവീട്ടിൽ സുഹയിൽ ഷുക്കൂർ (14) നാണ് നായയുടെ കടിയേറ്റത്. ഇന്നലെ ഉച്ചക്ക് 12.15 ഓടെ സ്‌കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈപ്പാസ് റോഡിൽ പൂരം ബേക്കറിക്ക് പിന്നിലാണ് സംഭവം.കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു. സുഹയിൽ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.