നെല്ലിമുകൾ : ചക്കൂർച്ചിറ ഭഗവതി ക്ഷേത്രത്തിലെ മകം മഹോത്സവത്തിന് തുടക്കമായി. തന്ത്രി ശ്രീകൃഷ്ണ മഠത്തിൽ കൃഷ്ണൻ നമ്പൂതിരിയുടേയും മേൽശാന്തി ശരത് ശർമ്മയുടേയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഇന്ന് രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30 മുതൽ ദേവിയുടെ മുമ്പിൽ പറയിടീൽ, 10 ന് ചാമുണ്ഡി ദേവിക്ക് വിശേഷാൽ പൂജ, രാത്രി 7.30 ന് വസന്തകുമാർ സാംബശിവന്റെ കഥാപ്രസംഗം, സമാപന ദിവസമായ നാളെ രാവിലെ 6 ന് പൊങ്കാല, 9 ന് നവകം, പഞ്ചഗവ്യം, 11.30 മുതൽ മകം തൊഴീൽ, കലശാഭിഷകം, ഉച്ചപൂജ, ശ്രീഭൂതബലി, നൂറും പാലും വൈകിട്ട് 6.30 മുതൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന താലപ്പൊലി ഘോഷയാത്രയും എഴുന്നെള്ളത്തും കിഴക്കേ ചക്കൂർ ഭാഗം, വെള്ളിശ്ശേരിപ്പടി, വഞ്ചിമുക്ക്, ഗുരുമന്ദിരം ജംഗ്ഷൻ മുണ്ടപ്പള്ളി വഴി ക്ഷേത്രത്തിൽ തിരികെ എത്തും. 7.50 ന് എതിരേൽപ്പ്, 8.30 ന് വലിയ ഗുരുതി, 9 ന് വിദ്യാഭ്യാസ അവാർഡ് വിതരണം, 10 ന് തിരുവനന്തപുരം കാർത്തികയുടെ നൃത്തനാടകം.