മല്ലപ്പള്ളി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോട് അനുബന്ധിച്ച് മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് വനിതാ സമ്മേളനം സംഘടിപ്പിച്ചു. കോട്ടയം ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകൾ നേതൃത്വം നൽകുന്ന കുടുബശ്രീ, തൊഴിലുറപ്പ്, അങ്കണവാടി, ആശ, സാക്ഷരത, ഹരിതകർമ്മസേന എന്നിവരുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ ആരോഗ്യം, ശുചിത്വം, വനിതാ ശാക്തീകരണം എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു. 28 ഹരിത കർമ്മസേന അംഗങ്ങൾക്ക് ഐഡന്റിന്റി കാർഡ് വിതരണം ചെയ്തു. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് ജീവനക്കാരെ ആദരിച്ചു. കുടുംബശ്രീ അറിവുത്സവത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷൈനി എം.ടി, ഉഷാ ചാക്കോ, പഞ്ചായത്ത് തലത്തിൽ വിജയിച്ച ലിജി എൽസ എന്നിവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുകോശി പോൾ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസഫ് ഇമ്മാനുവേൽ, പ്രകാശ്കുമാർ വടക്കേമുറി, പി.എസ്. രാജമ്മ, അംഗങ്ങളായ മേരി സജി, ബിജി വറുഗീസ്, റീനാ യുഗേഷ്, ജേക്കബ് തോമസ്, മോളി ജോയ്, രമ്യാ മനോജ് എന്നിവരും, കുടുബശ്രീ ചെയർപേഴ്‌സൺ ബിന്ദു മനോജ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ജോസഫ്, ഹരിത സഹായ സ്ഥാപന പ്രതിനിധി അനിൽകുമാർ, കുടുംബശ്രീ കൗൺസിലർ ഐറിൽ ആൻഡ്രൂസ്, സെക്രട്ടറി പി.കെ. ജയൻ, അസി. സെക്രട്ടറി സാം കെ സലാം, സാനിട്ടറി ഇൻസ്‌പെക്ടർ ഒ.വി. ജയശ്രീ എന്നിവർ പ്രസംഗിച്ചു.