ചെങ്ങന്നൂർ: കരുണാ ഫെസ്റ്റിന് നഗരസഭാ ഗ്രൗണ്ട് നിഷേധിച്ചതിനെ തുടർന്ന് നഗരസഭാ ചെയർമാൻ കെ. ഷിബുരാജിനെ നിശിതമായി വിമർശിച്ച് സജി ചെറിയാൻ എം.എൽ.എ ഫേസ് ബുക്കിലൂടെ രംഗത്തെത്തി.
കഴിഞ്ഞ മൂന്നിന് പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:...... ഇന്നും ഇന്നലെയും എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിനങ്ങൾ ആയിരുന്നു. കരുണയുടെ കോർഡിനേറ്റർ സന്തോഷിന്റെവേർപാട് .
രണ്ട് നിരാലംബരും നിസ്സഹായരുമായ കിടപ്പുരോഗികളെ ഏറ്റെടുത്തു ശ്രുശ്രുഷിക്കുന്ന പുനരധിവാസകേന്ദ്ര നിർമ്മാണത്തിനായി ഏപ്രിൽ 17 മുതൽ 27 വരെ നഗരസഭ ഗ്രൗണ്ടിൽ വച്ച് നടത്താൻ നിശ്ചയിച്ച കരുണ ഫെസ്റ്റിന് നഗരസഭ അനുമതി നിഷേധിച്ചത്. പ്രീയപ്പെട്ട ചെയർമാൻ ശ്രീ ഷിബുരാജൻ നിങ്ങൾക്ക് ഒരു നല്ല ഹൃദയം ഉണ്ടെന്ന് ഞാൻ കരുതി ഒരു പാട് സങ്കടം ഉണ്ട് . കരുണയെതോത്പിക്കാൻ നിങ്ങളുടെ വലിയ ശത്രുവായ ബി ജെ പി സുഹൃത്തുക്കളെ കൂട്ടിവോട്ടെടുപ്പ് നടത്തി കരുണയുടെ അപേക്ഷ തള്ളിയത് മനുഷ്യത്വം മരവിച്ചവർപോലും ചെയ്യാത്ത ക്രൂരതയാണ്. ചെങ്ങന്നൂരിൽ ആരെല്ലാം ഏതെല്ലാം ഫെസ്റ്റുകൾ ,മേളകൾ വർഷങ്ങളായി നടത്തി വരുന്നു ആരും എതിർത്തില്ല .സഹകരിക്കുക മാത്രമാണ് ചെയ്തത് .കരുണയ്ക്ക് ജാതിയല്ല രാഷ്ട്രീയമില്ല. കരുണയെക്കെതിരെവോട്ടു ചെയ്തവരുടെ രാഷ്ട്രീയ വിശ്വാസംപേറുന്ന കുടുംബങ്ങളിലും കരുണയുടെ സാന്നിധ്യം ഉണ്ട് .അവർ നിങ്ങൾക്ക് മാപ്പ് തരില്ല. ആയിരക്കണക്കിന് പാവങ്ങളുടെയും രോഗികളുടെയും കണ്ണീരിൽ നിങ്ങളും നിങ്ങളെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചവരുടെയും ക്രൂരഹൃദയങ്ങൾ ഇന്നല്ലെങ്കിൽ നാളെ തുറക്കും .