ഏനാത്ത്: ഏനാത്ത് പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയ ആളെ കാണാതായി. ഇന്നലെ വൈകിട്ട് 6.10ന് ഏനാത്ത് പാലം ജംഗ്ഷനിൽ നിന്ന് കുളക്കട ഭാഗത്തേക്ക് നടന്നു വന്ന അജ്ഞാതൻ പാലത്തിന്റെ മദ്ധ്യേ എത്തിയപ്പോൾ ആറ്റിലേക്ക് എടുത്ത് ചാടുകയായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഫയർഫോഴ്‌സിന്റെ ഉന്നതതല യോഗം കഴിഞ്ഞ് മടങ്ങിവന്ന കോട്ടയം റീജിയണൽ ഫയർ ഓഫീസർ അരുൺകുമാർ, കോട്ടയം ജില്ലാ ഓഫീസർ ഷിനോയ് കെ. ആർ, ഇടുക്കി ജില്ലാ ഓഫീസർ റജി വി കുര്യാക്കോസ്, ഫോർട്ട് കൊച്ചി റീജിയണൽ ഫയർ ഓഫീസർ എം.ജി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നിന്നുള്ള സ്‌ക്യൂബ അംഗങ്ങൾ തെരച്ചിൽ ആരംഭി​ച്ചു. ഏകദേശം 45 വയസ് തോന്നിക്കുന്ന പുരുഷനാണ് ആറ്റിലേക്ക് ചാടിയതെന്ന് ദൃക്സാക്ഷികൾ ഏനാത്ത് പൊലീസിനെ അറിയിച്ചു.