മല്ലപ്പള്ളി: വീട്ടിൽ കയറി യുവതിയെ അപമാനിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിലായി. മല്ലപ്പള്ളി തുരുത്തിപ്പള്ളിൽ സജി (50)നെയാണ് കീഴ്‌വായ്പൂര് പൊലീസ് ഇൻസ്‌പെക്ടർ സി.ടി.സഞ്ജയുടെ നിർദേശാനുസരണം എസ്. ഐ ആദർശ്. ബി .എസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്​തത്. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.എ.എസ്.ഐ​ മധു പി.എ, സി.പി. ഒ മാരായ​ റെജിൻ.എസ് നായർ ,അജീഷ് കുമാർ ,സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.