തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ പത്തുനാളിലെ ഉത്സവത്തിന് സമാപനംകുറിച്ച് ഇന്ന് ആറാട്ട് നടക്കും. ഇന്നലെ വൈകിട്ട് സംഗീതസദസും നടന വിസ്മയവും അഷ്ടപദിലയവും കലാപ്രേമികൾക്ക് ആവേശമായി. ഒൻപതാം ചുറ്റുവിളക്കിന്റെ ഉദ്ഘാടനം ചലച്ചിത്ര സീരിയൽ താരം അഞ്ജന അപ്പുക്കുട്ടൻ നിർവ്വഹിച്ചു. രാത്രി എടയാർ ബ്രദേഴ്‌സിന്റെ സംഗീതസദസും അരങ്ങേറി. പള്ളിവേട്ട എഴുന്നെള്ളത്ത് ഭക്തിസാന്ദ്രമായി. ഇന്ന് രാവിലെ 9ന് ശ്രീവല്ലഭേശ്വര ആദ്ധ്യാത്മിക പരിഷത്ത് സ്വാമി നന്ദാത്മജാനന്ദജി ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വേണു വെള്ളിയോട്ടില്ലം അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ഇന്ദുലേഖാ നായർ മുഖ്യപ്രഭാഷണം നടത്തും. കഥകളി പുരസ്കാരം നെല്ലിയോട് വാസുദേവൻ നമ്പൂതിരിക്ക് സമ്മാനിക്കും. 12ന് ആറാട്ട് സദ്യ ഉദ്ഘാടനം ഡിവൈ.എസ്.പി ജെ. ഉമേഷ്‌കുമാർ നിർവഹിക്കും. രണ്ടിന് ഈശ്വരനാമജപം 4.30ന് കൊടിയിറക്ക് അഞ്ചിന് ആറാട്ടെഴുന്നെള്ളത്ത് ഘോഷയാത്ര . 6ന് നാഗസ്വരകച്ചേരി 7.15ന് ആറാട്ട് 10ന് സംഗീതസദസ് 10.30ന് ആറാട്ടുവരവ് ഘോഷയാത്ര 1.45ന് സേവാ, വലിയ കാണിക്ക, തിരുമുമ്പിൽ വേല. നാലിന് കഥകളി.