ചെങ്ങന്നൂർ: നികുതി വെട്ടിച്ച് വില്പനയ്ക്ക് കൊണ്ടുവന്ന നാല്പത് ലക്ഷത്തോളം രൂപ വിലവരുന്ന 900 ഗ്രാം സ്വർണാഭരണങ്ങൾ ജി.എസ്.ടി.സ്ക്വാഡ് ചെങ്ങന്നൂരിൽ പിടികൂടി. ആന്ധ്രാപ്രദേശിൽ നിന്ന് കായംകുളത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു രാജസ്ഥാൻ സ്വദേശി തോലാറം ചൗധരി യുടെ പക്കൽ നിന്ന് ആഭരണങ്ങൾ പിടികൂടിയത്. കഴിഞ്ഞ ദിവസം മാവേലിക്കരയിൽ വച്ച് രാജസ്ഥാൻ സ്വദേശി ദിനേശ് കുമാറിൽ നിന്ന് അരക്കോടി രൂപ വിലവരുന്ന 1.20 കിലോഗ്രാം സ്വർണാഭരണങ്ങളും സ്ക്വാഡ് പിടികൂടിയിരുന്നു.
ചെങ്ങന്നൂർ ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ടാക്സ് ഓഫീസർ ബോബി ഉമ്മൻ, ഇൻസ്പെക്ടർ മാരായ പ്രേംകുമാർ. കെ., ഗണേഷ്. ആർ, രാജേഷ്. കെ. ആർ, പ്രമോദ്. ആർ, രാജേഷ്. ഡി, ഷബ്ന. പി. എൻ , സുപ്രിയ , ഡ്രൈവർ സജീവ് കുമാർ, ബിനി മോൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.