പത്തനംതിട്ട: ഇറ്റലിയിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേരെയും രണ്ട് ബന്ധുക്കളെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ വാർഡിൽ പ്രവേശിപ്പിച്ചു. ഇവർ റാന്നി സ്വദേശികളാണ്. കൊച്ചി വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് പനിയും ജലദോഷവുമുണ്ടെന്ന് കണ്ടെത്തിയിരുന്നു. അഞ്ച് പേരെയും വീട്ടിലേക്ക് വിടാതെ ഇന്നലെ വൈകിട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. െകാ റോണ വാർഡിൽ നിരീക്ഷണത്തിലുള്ള ഇവരുടെ രക്തസാമ്പിളുകൾ ആലപ്പുഴ, പൂന വൈ റോളജി ലാബുകളിലേക്ക് അയച്ചു.
കഴിഞ്ഞ ദിവസം കൊറോണ വാർഡിൽ പ്രവേശിപ്പിച്ച ഇറ്റലിയിൽ നിന്നെത്തിയ 19 കാരിക്ക് വൈറസ് ബാധയില്ലാത്തതിനെ തുടർന്ന് ഡിസ്ചർ ജ് ചെയ്തു. വിദ്യാർത്ഥിനി വീട്ടിൽ നിരീക്ഷണത്തിലാണ്.