അടൂർ: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരി മരിച്ചു. ചൂരക്കോട് മേമന മഠത്തിൽ ഗോവിന്ദ ശർമ്മയുടെ ഭാര്യ സരസ്വതി ദേവീ (83) ആണ് മരിച്ചത്.കഴിഞ്ഞ മാസം 24 ന് രാത്രി 7.30 ന് വീട്ടിൽ നിന്ന് ക്ഷേ ത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികി ത്സയിലായിരുന്നു പിന്നീട് അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.