koduman

കൊടുമൺ : ജില്ലയിലെ മൃഗാശുപത്രികളിലേക്കുള്ള മരുന്നുകൾ സൂക്ഷിക്കുന്ന വെറ്ററിനറി സ്റ്റോറിന്റെ നിർമ്മാണം കൊടുമണ്ണിൽ പൂർത്തിയാകുന്നു. കൊടുമൺ മൃഗാശുപത്രിക്കു സമീപം സർക്കാർ വക സ്ഥലത്താണ് 17 ലക്ഷം രൂപ ചെലവിൽ കെട്ടിടം പണിയുന്നത്. ജില്ലയിലെ വെറ്ററിനറി സ്റ്റോർ ഇത്രനാൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് പത്തനംതിട്ടയിൽ അബാൻ ജംഗ്ഷന് തെക്ക് റിംഗ് റോഡരികിലായിരുന്നു. എന്നാൽ 2018 ലെ പ്രളയ കാലത്ത് ഈ സ്റ്റോറിൽ വെള്ളം കയറി മരുന്നുകൾ നശിച്ചു. 16 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പ്രളയ സാദ്ധ്യതയുള്ള ഈ സ്ഥലത്ത് സ്റ്റോർ തുടരുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് കൊടുമണ്ണിൽ പണിയുന്നത്. നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. മാർച്ച് 31 നു മുമ്പ് പണി പൂർത്തികരിക്കും.