നാരങ്ങാനം:കോഴഞ്ചേരി ഈസ്റ്റിൽ,കാർഷിക വിളകൾ മോഷണം പോകുന്നത് പതിവാകുന്നു.ചേമ്പും കപ്പയും കൂടാതെ പച്ചക്കറികളും മോഷണം പോകുന്നതായി നാട്ടുകാർ പറഞ്ഞു. കോഴഞ്ചേരി ഈസ്റ്റിൽ വടക്കേ കിഴക്കേതിൽ ഓമനക്കുട്ടന്റെ പുരയിടത്തിൽ നിന്നുമാണ് പാകമായ ചീര മോഷ്ടിച്ചത്.50കിലോയോളം ചീര മോഷണം പോയതായി അദ്ദേഹം പറഞ്ഞു.കഴിഞ്ഞയാഴ്ച ഇദ്ദേഹം കിളച്ച് വച്ച 15 തൂക്കത്തോളം ചീമച്ചേമ്പും മോഷണം പോയിരുന്നു. സർവീസിൽ നിന്നും വിരമിച്ച ഇദ്ദേഹം കുടുംബവീടിനോട് ചേർന്ന് വിപുലമായി പച്ചക്കറികളും കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യുന്നുണ്ടായിരുന്നു. പൊലീസിൽ പരാതി നൽകി.