കോഴഞ്ചേരി : ഈസ്റ്റ് ജനതാ സ്‌പോർട്ട്‌സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 25-ാമത് കിടങ്ങാലിൽ മത്തായിക്കുട്ടി മെമ്മോറിയൽ ഓൾ കേരളാ വോളിബോൾ ടൂർണമെന്റിന്റെ ഓഫീസ് ഉദ്ഘാടനം 9ന് വൈകിട്ട് 4ന് കോഴഞ്ചേരി ഈസ്റ്റ് ജനതാ ലൈബ്രറി ബിൽഡിംഗിൽ നടക്കും.റഫറീസ് ബോർഡ് സംസ്ഥാന കൺവീനർ കരുണാകരൻ കടമ്മനിട്ട ഉദ്ഘാടനം ചെയ്യും.ടൂർണമെന്റ് കമ്മിറ്റി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ജെറി മാത്യു സാം അദ്ധ്യക്ഷത വഹിക്കും.മാർച്ച് 31മുതൽ ഏപ്രിൽ 5 വരെ വൈകിട്ട് 6.30മുതൽ കോഴഞ്ചേരി ഈസ്റ്റ് ജനതാ മിനി സ്റ്റേഡിയത്തിൽ ടൂർണമെന്റ് നടക്കും.പുരുഷ വിഭാഗത്തിൽ കേരളത്തിലെ പ്രമുഖ ഇന്ത്യൻ,സംസ്ഥാന,സർവകലാശാല താരങ്ങൾ അടങ്ങുന്ന കെ.എസ്.ഇ.ബി തിരുവനന്തപുരം,എറണാകുളം സിക്‌സസ്, യെനെപൊയ മംഗലാപുരം,എസ് എച്ച് കോളജ് തേവര,സെന്റ് പിറ്റേഴ്‌സ് കോളേജ് കോലഞ്ചേരി,സി.എം.എസ് കോളേജ് കോട്ടയം,പാലാ സെന്റ് തോമസ് കോളേജ് എന്നി ടീമുകളും വനിത വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ്,പാലാ അൽഫോൻസാ കോളേജ്,സെന്റ് ജോസഫ് കോളേജ് ഇരിങ്ങാലക്കുട എന്നി ടീമുകളും പങ്കെടുക്കും.