പത്തനംതിട്ട :ആഭ്യന്തര വകുപ്പിലെ അഴിമതികൾക്കെതിരെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, കെ.കെ റോയിസൺ, എം.സി ഷെറീഫ്, കെ. ജാസിംകുട്ടി, സിന്ധു അനിൽ, ജെറി മാത്യു സാം, ജോൺസൺ വിളവിനാൽ, ബോധേശ്വര പണിക്കർ, റോജി പോൾ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
റെനീസ് മുഹമ്മദ്, സജി അലക്‌സാണ്ടർ, കെ.എ വർഗ്ഗീസ്, എം.ആർ രമേശ്, വർഗ്ഗീസ് മാത്യു, തോമസ് ജോൺ, ജിജി ചെറിയാൻ, പി.എം ജോൺസൺ, റോസ്ലിൻ സന്തോഷ്, രജനി പ്രദീപ്, കലാ അജിത്, പി.കെ മുകുന്ദൻ, നാസർ തോണ്ടമണ്ണിൽ ,ഇക്ബാൽ, അഷറഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.