08-elanthoor-padeni
ഇലന്തൂർ പടേനി

ഇലന്തൂർ : ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ പൊങ്കാല ഇന്ന് നടക്കും.രാവിലെ 9ന് സിനിമാതാരങ്ങളായ ഗായത്രി സുരേഷും, അദിതി രവിയുംചേർന്ന് പൊങ്കാല ഉദ്ഘാടനം ചെയ്യും. തുടർന്ന് പണ്ടാര അടുപ്പിലേയ്ക്ക്‌മേൽശാന്തി നാരായണമംഗലംകേശവൻ നമ്പൂതിരി പകരുന്ന അഗ്‌നി ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിലേയ്ക്ക് പടർന്ന്പിടിയ്ക്കും.നാലാം പടയണി ദിനമായ ഇന്നലെ ഭഗവതികുന്നിലെ പടയണിക്കളത്തിൽ കളംനിറയെകോലങ്ങളുമായി കരപ്പടേനി രാവ് കടന്നുപോയി.മേക്ക് കരപ്പടേനി സംഘാടക സമിതിയുടെനേതൃത്വത്തിൽ എഴുതി തയാറാക്കിയകോലങ്ങൾ പടയണി ആശാൻ ഏറ്റുവാങ്ങിയതോടെ കോല എതിരേല്പ്പിന് തുടക്കമായി.ആയിരക്കണക്കിന് ചൂട്ടുകറ്റകൾ കൈയിലേന്തി ആർപ്പുവിളിച്ച് ഗ്രാമോത്സവമായി മാറിയ കരപ്പടേനിയെ തേവർനടയിലെ ബന്ധുക്കര സ്വീകരണത്തോടെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.തുടർന്ന് കൂട്ടക്കോലങ്ങളോടൊപ്പം അമ്മയുടെ തോഴിമാരായി അറിയപ്പെടുന്ന അന്തരയക്ഷികോലങ്ങൾ കളം നിറഞ്ഞാടിയപ്പോൾ കുരവയും ആർപ്പുവിളിയുമായി കരക്കാർ കളത്തിന് വട്ടം കൂടി.ഇന്ന്‌ കോലങ്ങളെത്തുന്നത് ഇലന്തൂർക്കാവിലമ്മയുടെ എറ്റവും വലിയ കര ആയ പരിയാരം കരയിലെ കേരളത്തിൽ വളരെ അത്യപൂർവവമായി മാത്രമുള്ള ഔഷധത്തിന്റെ ദേവനായ ധന്വന്തരി മൂർത്തിയുടെക്ഷേത്രനടയിൽ നിന്നാണ്. കൂട്ടക്കോലങ്ങളോടൊപ്പം പടയണിക്കളങ്ങളിൽ അപൂർവവമായി മാത്രം തുള്ളാറുള്ള എരിനാഗയക്ഷികോലവും എത്തുന്നു.മറ്റ് യക്ഷിക്കോലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നാഗങ്ങളുടെ ചലനവും,കാൽചിലമ്പും, കുരുത്തോല പാവാടയും, നെഞ്ചുമാലയുമണിഞ്ഞ് മുറിയടത്ത താളത്തിൽ തുടങ്ങി ഒറ്റയിൽ നിന്നും മുറുക്കത്തിലേക്ക് കടക്കുമ്പോൾ തൊഴുകൈകളോടെ കുന്നിലമ്മയെ സ്തുതിച്ച് കരക്കൂട്ടം ആർപ്പുവിളിയ്ക്കും.

ആറാം പടയണിരാവായ നാളെ കൂട്ടക്കോലങ്ങളോടൊപ്പം ശിക്ഷയുടെ ദേവതയായ അരക്കിയക്ഷിയും ലാസ്യമോഹന ചുവടുകളുമായി മായയക്ഷികളും കളത്തിലെത്തും.

ഇലന്തൂർ പടേനിയിൽ ഇന്ന്
രാവിലെ 9 ന് കുങ്കുമാഭിഷേകം,രാത്രി 8ന് നൃത്തനാടകം,പടയണി 11ന്‌