ചെങ്ങന്നൂർ: കാരക്കാട് തെക്ക്,മണ്ണാർക്കാട് 1326)-ാം എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നാളെ രാവിലെ 10ന് ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറികുഴി ഉദ്ഘാടനംചെയ്യും.ശാഖാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ശാഖയുടെ ഒന്നാം നിലയുടെ സമർപ്പണം ശാഖയിലെ മുതിർന്ന പൗരൻ ധർമ്മാംഗദൻ പുതുപ്പറമ്പിൽ നിർവഹിക്കും. വൈസ് പ്രസിഡന്റ് നടരാജൻ മാസ്റ്റർ,സെക്രട്ടറി കെ.ജിശശിധരൻ വനിതാ സംഘം സെക്രട്ടറി സൗദാമിനി എന്നിവർ പ്രസംഗിക്കും.