കോഴഞ്ചേരി: എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെ ആഭിമുഖ്യത്തിൽ ഒൻപത് മൈക്രോ ഫിനാൻസ് ഗ്രൂപ്പുകൾക്കായി 52,40,000 രൂപ വിതരണം ചെയ്തു.ഡി.സുരേന്ദ്രൻ സമാരക ഹാളിൽ നടന്ന ചടങ്ങിൽ മൈക്രോ ഫിനാൻസിന്റെ തുടർ വിതരണം 99ാംശാഖയിലെ മൈക്രോ ഫിനാൻസ് കൺവീനർ ഭാസ്ക്കരനു ചെക്ക് നല്കി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ,സെക്രട്ടറി ജി.ദിവാകരൻ,പഞ്ചായത്ത് കമ്മിറ്റിഅംഗം സുവർണവിജയൻ തുടങ്ങിയവർ പങ്കെടുത്തു.