നാരങ്ങാനം: നടുവത്തുപാറമല ദേവർ നടയിലെ കോട്ടകയറ്റ മഹോത്സവത്തിന് തുടക്കമായി. ഇന്നു മുതൽ 12വരെ എല്ലാ ദിവസവും ഭാഗവത പാരായണം,പറയ്‌ക്കെഴുന്നെള്ളത്ത്,ദീപാരാധന എന്നീ പരിപാടികൾ നടക്കും.13ന് വൈകിട്ട് 5ന് അൻപൊലി,14ന് രാവിലെ 5ന് പ്രഭാതഭേരി, 6ന് ഉഷപൂജ 7 മുതൽ മലനടയിൽ പറയിടീൽ,8ന് ഭാഗവത പാരായണം,ഉച്ചയ്ക്ക് മൂന്നു മുതൽ കൊടിയെഴുന്നെള്ളിപ്പും ഘോഷയാത്രയും.വൈകിട്ട് 6.30ന് കോട്ടകയറ്റം.7മുതൽ ലേലം,10.30ന് ഗാനമേള,1ന് നാടൻപാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ.