റാന്നി: എസ്.എൻ.ഡി.പി യോഗം വലിയകാവ് ശാഖ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 3ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി.ആർ അജയകുമാർ അദ്ധ്യക്ഷത വഹിയ്ക്കും.നടപ്പന്തൽ ഉദ്ഘാടനം രാജു ഏബ്രഹാം എം.എൽ.എ നിർവഹിക്കും.കുറിയാക്കോസ് ഇവാനിയോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.