പന്തളം: പന്തളം വലിയകോയിയ്ക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രമഹോത്സവം ചൊവ്വാഴ്ച നടക്കും. രാവിലെ 5ന് അഭിഷേകം, 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം,തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പടിന്റെ മുഖ്യ കാർമികത്വം വഹിക്കും. 8ന് നവകം,കലശപൂജ,കളഭ പൂജ.10.30ന് നവ കാഭിഷേകം,കളഭാഭിഷേകം മഹാ ചതുഃശത നിവേദ്യം 11.30ന് തിരുവാഭരണം ചാർത്തി ദർശനം,12.15ന് ഉത്ര സദ്യ ഉദ്ഘാടനം പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികമാര വർമ്മ തുടർന്ന് ഉച്ചപ്പാട്ട് കളമെഴുത്ത്.12.30ന് ദുർഗാവിശ്വനാഥ് നയിക്കുന്ന ഗാനമേള, വൈകിട്ട് 3ന് കളരിപ്പയറ്റ് പ്രദർശനം, 4 30ന് കാഴ്ചശീവേലി എഴുന്നള്ളത്ത്, വേല കളി. 5ന് സോപാന സംഗീതം, 7ന് അന്നദാനം, 8.30ന് കളമെഴുത്തുംപാട്ടും.9.30ന് എഴുന്നെള്ളത്ത്,നായാട്ടുവിളി.10ന് തിരിച്ചെഴുന്നെള്ളത്ത്.പ്രസാദ വിതരണം.