തിരുവല്ല: പെരിങ്ങര പഞ്ചായത്ത് 2020-2021 വാർഷിക പദ്ധതി സെമിനാറിൽ 4,05,64,938 രൂപയുടെ കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനി ഏബ്രഹാം അവതരിപ്പിച്ചു. ഭവന നിർമ്മാണത്തിന് ഊന്നൽ നൽകിയാണ് പദ്ധതികൾ തയാറാക്കിയിട്ടുള്ളത്. ഇതിനായി വികസന ഫണ്ടിന്റെ 40 ശതമാനം വകയിരുത്തിയിട്ടുണ്ട്.കൂടാതെ ഉൽപ്പാദന മേഖലയിൽ സമഗ്ര നെൽകൃഷി വികസനം,തെങ്ങുകൃഷി വികസനം തുടങ്ങിയ പദ്ധതികൾക്കും മുൻതൂക്കം നൽകിയിട്ടുണ്ട്.ചാത്തങ്കരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വികസന സെമിനാർ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് അദ്ധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ കുര്യൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ വറുഗീസ്,പഞ്ചായത്ത് അംഗങ്ങളായ റേച്ചൽ തോമസ്,ക്രിസ്റ്റഫർ ഫിലിപ്പ്,എൻ.എം.ഷിബു,പി.ജി.പ്രകാശ്,സന്ദീപ് കുമാർ, ബീനാ ജേക്കബ്,ഏലിയാമ്മ തോമസ്,ജയകുമാരി,ശാന്തമ്മ.ആർ.നായർ,വിലാസിനി ഷാജി, ആശാദേവി,സി.ഡി.എസ് ചെയർപേഴ്‌സൺ വിലാസിനി ദയാനന്ദൻ, സെക്രട്ടറി എം.ജെ. ബിനോയ് എന്നിവർ സംസാരിച്ചു.