തിരുവല്ല: യു.ഡി.എഫിലെ ധാരണപ്രകാരം തിരുവല്ല നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ രാജിവച്ചു.ഇന്നലെ ഉച്ചയോടെ നഗരസഭാ സെക്രട്ടറി സജികുമാർ മുമ്പാകെയാണ് രാജി സമർപ്പിച്ചത്.പുതിയ ചെയർമാനെ തിരഞ്ഞെടുക്കുവരെ വൈസ് ചെയർമാൻ അനു ജോർജ്ജിന് ചുമതല കൈമാറി. ഈ ഭരണസമിതിയുടെ അവസാനത്തെ ആറുമാസക്കാലം കോൺഗ്രസിലെ കൗൺസിലർ ആർ.ജയകുമാറിന് ചെയർമാൻ സ്ഥാനം നൽകുമെന്ന മുൻ ധാരണപ്രകാരമാണ് രാജി.രാജിക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.തുടർന്ന് ചെയർമാൻ തിരഞ്ഞെടുപ്പ് നടക്കും.അട്ടിമറികൾ സംഭവിച്ചില്ലെകിൽ ആർ.ജയകുമാർ തന്നെ ചെയർമാനാകാനാണ് സാദ്ധ്യത.