തിരുവല്ല: ബൈപ്പാസിൽ പുഷ്പഗിരി റോഡിന് സമീപം റവന്യൂ ഭൂമി കൈയേറി സ്വകാര്യ വ്യക്തി നടത്തിയ നിർമ്മാണങ്ങൾ പൊളിച്ചു നീക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.ടി.യു.സി ടൗൺ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അനധികൃത നിർമാണം സംബന്ധിച്ച് സബ് കലക്ടർക്ക് പരാതി നൽകി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ അജി അദ്ധ്യക്ഷത വഹിച്ചു. അജി തമ്പാൻ,മോവി മോൻ,സി.ടി തമ്പി എന്നിവർ പ്രസംഗിച്ചു.