മല്ലപ്പള്ളി: റവ.ജോർജ് മാത്തൻ അനുസ്മരണ ദീപശിഖ പ്രയാണത്തിനും ജോർജ് മാത്തൻ മിഷൻ ആശുപത്രി ജൂബിലി വിളംബര റാലിക്കും ടൗണിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.റിട്ട.ബിഷപ്പ് തോമസ് സാമുവേൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ദീപശിഖപ്രയാണത്തിന് വാടയ്ക്കൽ സെന്റ് തോമസ്,വളഞ്ഞവട്ടം സെന്റ് പോൾസ്, മാവേലിക്കര ക്രൈസ്റ്റ്,തുകലശേരി സെന്റ് തോമസ്,കല്ലുപ്പാറ, കൈപ്പറ്റ ഹാബേൽ സ്മാരക ഓൾ സെയിന്റ്‌സ് എന്നീ പള്ളികളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് ടൗണിലെത്തി. തിരുമാലിട ഹൈന്ദവ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ കാണിക്ക മണ്ഡപത്തിന് സമീപം പള്ളി അങ്കണത്തിൽ സ്ഥാപിക്കാനായി കൊണ്ടുവന്ന ജോർജ്ജ് മാത്തൻ അച്ചന്റെ അർദ്ധകായ പ്രതിമയെ സ്വീകരിച്ചു.വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.ടൗണിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി സാമുവൽ അദ്ധ്യക്ഷനായിരുന്നു,വൈസ് പ്രസിഡന്റ് രോഹിണി ജോസ്,ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞുകോശി പോൾ, അംഗങ്ങളായ പ്രകാശ്കുമാർ വടക്കേമുറി, ജോസഫ് ഇമ്മാനുവൽ,റോട്ടറി ക്ലബ് പ്രസിഡന്റ് പി.സി.കുര്യൻ, തിരുമാലിട ഹൈന്ദവസേവാസംഘം പ്രസിഡന്റ് എസ്.മനോജ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഇ.ഡി. തോമസ്‌കുട്ടി തുടങ്ങിയവർ സംസാരിച്ചു.