പത്തനംതിട്ട: ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അഡ്വക്കറ്റ് ജനറൽ സി.പി സുധാകര പ്രസാദ് നിർവഹിച്ചു.ഗവൺമെന്റ് പ്രോസിക്യൂട്ടർമാർ പൊതുജന താത്പര്യം മുൻനിറുത്തി പ്രവർത്തിക്കുന്നവരാണെന്നും പൊതുജനത്തിനും സർക്കാരിനും പ്രയോജനപ്രദമായി പ്രവർത്തിക്കാൻ സർക്കാർ അഭിഭാഷകർക്ക് സാധിക്കണമെന്നും അഡ്വക്കറ്റ് ജനറൽ പറഞ്ഞു.ചടങ്ങിൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് ജോൺ കെ.ഇല്ലിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വീണാ ജോർജ് എം.എൽ.എ,കെ.എസ്.എഫ്.ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് പി.തോമസ്,ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.സി ഈപ്പൻ, ജില്ലാ അഡീഷണൽ പൊലീസ് സൂപ്രണ്ട് എസ്. ശിവപ്രസാദ്,ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.സി.വി ജ്യോതിരാജ്,അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എസ്.മനോജ് തുടങ്ങിയവർ പങ്കെടുത്തു.