തിരുവല്ല: എസ്.എൻ.ഡി.പി. യോഗം 6326 തൈമറവുംകര ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 15ന് രാവിലെ 10ന് ശാഖാ ഹാളിൽ നടക്കും.തിരുവല്ല തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും.കൺവീനർ അനിൽ എസ്.ഉഴത്തിൽ അദ്ധ്യക്ഷത വഹിക്കും.യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ,ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എന്നിവർ പ്രസംഗിക്കും.ശാഖായോഗം പ്രസിഡന്റ് സിജു കാവിലേത്ത് സ്വാഗതം ആശംസിക്കും.സെക്രട്ടറി രാജേഷ് ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് ഭരണസമിതി തെരഞ്ഞെടുപ്പും നടക്കും.അനിൽ ചക്രപാണി റിട്ടേണിംഗ്‌ ഓഫീസർ ആയിരിക്കും.