കോന്നി : കഴുത്തിന് വെട്ടേറ്റ നായ ജനങ്ങൾക്ക് ഭീഷണിയാകുന്നു.കഴിഞ്ഞ ദിവസം മുതലാണ് കോന്നി ടൗണിൽ കഴുത്തിന് ആഴത്തിൽ വെട്ടേറ്റ നിലയിൽ നായയ കാണപ്പെട്ടത്. വെട്ടുകിട്ടിയ ഭാഗം പഴുത്ത് ദുർഗന്ധം വമിക്കുന്ന നിലയിലാണ്. ടൗണിലൂടെയും മാർക്കറ്റിലൂടെയും വേദന മൂലം ഓടി നടക്കുന്ന നായ ജനങ്ങൾക്കിടയിലേക്ക് ഓടിക്കയറുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ പിന്നാലെ മറ്റുനായകളും കൂടിയതോടെ തെരിവുനായ ആക്രമണം ഭയന്നാണ് ജനങ്ങൾ ടൗണിലൂടെ യാത്ര ചെയ്യുന്നത്.അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകൻ എം.എ. ബഷീർ ആവശ്യപ്പെട്ടു.