amminij
അമ്മണി ഭക്ഷ്യ സുരക്ഷ സൂപ്പർ വൈസർ പരിശീലന ക്ളാസിൽ

പത്തനംതിട്ട: വയസ് എഴുപത്തിയേഴാണ്. എന്നാലെന്ത് പാചകത്തിൽ അമ്മിണി അമ്മ ഇപ്പോഴും നമ്പർ വൺ. ആൾ കേരള കേറ്ററേഴ്സ് അസോസിയേഷനിൽ അംഗമായ അമ്മിണി 30 വർഷമായി ചുറുചുറുക്കോടെ ഇൗ രംഗത്തുണ്ട്. കോന്നി മഞ്ഞക്കടമ്പിൽ മഞ്ജൂസ് കാറ്ററിംഗ് ഉടമയാണ്. കല്യാണം പോലെയുള്ള വലിയ ചടങ്ങുകൾക്ക് വരെ അമ്മിണിയുടെ സംഘം ഭക്ഷണം പാചകം ചെയ്തു കൊടുക്കും. അടുക്കളയുടെ മേൽനോട്ടം അമ്മിണിക്കാണ്. സാധനങ്ങൾ വാങ്ങാൻ പോകുന്നതിനും കൂടെ ഉണ്ടാകും. മൂന്ന് പെൺമക്കളുടെ അമ്മയായ അമ്മിണിയെ പാചകത്തിൽ സഹായിക്കുന്നത് മരുമക്കളാണ്.

കഴിഞ്ഞ ദിവസം കേറ്ററേഴ്സ് അസോസിയേഷന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുഡ് സേഫ്റ്റി സൂപ്പർവൈസർ പരിശീലന ക്ളാസിൽ അമ്മിണി പങ്കെടുത്ത് പരീക്ഷയെഴുതി. അസോസിയേഷന്റെ അഭിമാനമാണ് അമ്മിണിയെന്ന് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ആര്യയും സെക്രട്ടറി ജോബി ജോണും പറയുന്നു.

-----

അമ്മിണി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരീക്ഷ എഴുതിയത് കഴിഞ്ഞ ദിവസം.