തിരുവല്ല: താലൂക്കിലെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കേറ്ററിംഗ് സർവീസ് നടത്തുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പുളിക്കീഴിലെ ജലവിതരണ പദ്ധതി കാര്യക്ഷമായി നടപ്പാക്കി പൈപ്പുവെളളം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.റോഡുപണി കഴിഞ്ഞ് പലപ്പോഴും വാട്ടർ അതോറിറ്റി പൈപ്പുകൾ ഇടുന്നത് പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നു.അതിനാൽ പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കണം. തോട്ടഭാഗം-ചങ്ങനാശേരി റോഡിൽ പൈപ്പുകൾ ഇടുന്നതിൽ വീഴ്ചയുണ്ടായ കാര്യം സഭയിൽ ഉന്നയിക്കപ്പെട്ടു. എം.സി.റോഡിൽ മെഡിസിറ്റി ഭാഗം അപകടമേഖലയായി മാറുന്നു.ഇവിടെ സിഗ്‌നൽ സംവിധാനമോ ഹമ്പുകളോ സ്പീഡ് ബ്രേക്കറുകളോ സ്ഥാപിക്കണം.പാടശേഖസമതികളെയും കർഷകരെയും സബ് കളക്ടറുടെ ചേബംറിൽ വിളിച്ചുകൂട്ടിനെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നടത്തേണ്ട കാര്യങ്ങൾ ആലോചിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.തിരുവല്ല സബ്ട്രഷറിയിൽ കുടിവെള്ളം നൽകാൻ നടപടി സ്വീകരിക്കണമെന്ന് കഴിഞ്ഞ താലൂക്ക് സഭയിൽ ആവശ്യപ്പെട്ടിരുന്നു.ഇത് നടപ്പാക്കിയതായി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ സഭയിൽ അറിയിച്ചു.ഇരവിപേരൂരിലെ ഉഴത്തൂലി പാലത്തിലെ ട്രാൻസ്‌ഫോർമർ വള്ളംകുളത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന തീരുമാനം കെ.എസ്.ഇ.ബിയും നടപ്പാക്കി.ചന്തത്തോടിന് സമീപത്തുകൂടിയുള്ള പാതയുടെ ഇരുവശങ്ങളിലെ കൽകെട്ടുകളും നന്നാക്കിയതായി നഗരസഭയും യോഗത്തിൽ അറിയിച്ചു.