പത്തനംതിട്ട- ബിലിവേഴ്സ് ഇൗസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ ഡോ.മോർ അത്തനേഷ്യസ് .യോഹൻ മെത്രാപ്പൊലീത്തയുടെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 9.30ന് സഭാ ആസ്ഥാനത്തെ കത്തീഡ്രൽ പള്ളിയിൽ അദ്ദേഹം വിശുദ്ധ കുർബാനയും ശുശ്രൂഷയും നടത്തും. തുടർന്ന് ലളിതമായി ജൻമദിനം ആഘോഷിക്കും.