rathri-nadatham
മല്ലപ്പള്ളിയിൽ നടന്ന രാത്രി നടത്തം പഞ്ചായത്ത് ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് അംഗം മനുഭായ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: ബ്ലോക്ക് വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കിയ പൊതു ഇടം എന്റേതും എന്ന പരിപാടിയുടെ അനുബന്ധമായാണ് അന്താരാഷ്ട്ര വനിതാ വാരാചരണത്തിന്റെ ഭാഗമായി മല്ലപ്പള്ളി ടൗണിൽ രാത്രി നടത്തം നടത്തിയത്.സ്ത്രീകൾക്ക് ആത്മധൈര്യം പകർന്ന് നൽകിയ പരിപാടിയിൽ മല്ലപ്പള്ളി ബ്ലോക്ക് പരിധിയിലുള്ള ആനിക്കാട്,കോട്ടാങ്ങൽ,കൊറ്റനാട്,കല്ലൂപ്പാറ,കുന്നന്താനം, കവിയൂർ,മല്ലപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾ പങ്കെടുത്ത നടത്തം രാത്രി 11ന് മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് വാളക്കുഴിപ്പടി,അങ്ങാടിപ്പറമ്പ്,ബൈപ്പാസ് ജംഗ്ഷൻ വഴി പഞ്ചായത്ത് ഓഫീസ് പടിക്കലെത്തി.തുടർന്ന് നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം മനുഭായ് മോഹൻ ഉദ്ഘാടനം ചെയ്തു.സി.ഡി.പി.ഒ പി.എ അഗസ്റ്റീന അദ്ധ്യക്ഷത വഹിച്ചു.കീഴ്വായ്പ്പൂര് വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരും,അങ്കണവാടി പ്രതിനിധികളും പ്രസംഗിച്ചു.